തിരുവനന്തപുരം: 2012ല്‍ ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്‌ത വാഹന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. എട്ട് വര്‍ഷമായി പൊലീസ് തെരയുന്ന മുരുക്കുംപുഴ മുല്ലശ്ശേരി അനില്‍ ഹൗസില്‍ മുരുക്കുംപുഴ അനില്‍ എന്ന അനില്‍ അലോഷ്യസാണ് (42) പിടിയിലായത്. വ്യാജ മേല്‍വിലാസത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി താമസിച്ചുവരികയായിരുന്നു ഇയാള്‍. ബാങ്ക് മാനേജര്‍ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരത്ത് കഴിയുമ്ബോഴായിരുന്നു ഇയാളെ പിടികൂടിയത്. വാഹനം വാങ്ങുന്നവരുടെ ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ രേഖകളും ചമച്ച് വാഹന ഫിനാന്‍സ് കമ്ബനിയില്‍ നിന്നും ലോണ്‍ തരപ്പെടുത്തി വാഹനം വാങ്ങുന്ന പ്രതി തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ താത്കാലിക രജിസ്ട്രേഷന്‍ നടത്തി രേഖകള്‍ കൈവശം വാങ്ങി സെയില്‍ ലെറ്ററും പര്‍ച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കും. ലോണിന്റെ വിവരങ്ങള്‍ (ഹൈപ്പോതിക്കേഷന്‍) മറച്ചുവച്ച് ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ ശേഖരിക്കും. ഇത്തരത്തില്‍ സ്വന്തമാക്കിയ ഒമ്ബത് വാഹനങ്ങള്‍ മറിച്ച് വിറ്റും പണയംവച്ചും ഫിനാന്‍സ് കമ്ബനിയെ വന്‍ സാമ്ബത്തിക തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. കമ്ബനിയിലെ ജീവനക്കാരെ സ്വാധീനിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ സഹായികളായ നെയ്യാറ്റിന്‍കര വാഴിച്ചല്‍ സ്വദേശി സനോജ്, തിരുമല മുടവന്‍മുകള്‍ സ്വദേശി പ്രകാശ്, പുല്ലൂര്‍മുക്ക് സ്വദേശി റീജു, കല്ലമ്ബലം കുടവൂര്‍ നാദിര്‍ഷാ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Flash
കോവിഡ് രോഗം പടരുമ്പോഴും ഭീഷണിയായി പാരലല്‍ കോളേജുകാരുടെ വീടുകൾ കയറിയുള്ള ക്യാന്‍വാസിംഗ്,പ്രതിഷേധം ശക്തം