തിരുവനന്തപുരം : കാട്ടാക്കട കുളത്തുമ്മല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആനി റേച്ചല്‍ സയന്‍സിന് 1200 മാര്‍ക്കും വാങ്ങി കാട്ടാക്കടയുടെ അഭിമാനമായി. കട്ടക്കോട്ട് കാന്തള ചൈത്രത്തില്‍ ചെറുകോട് ഗവ.സ്‌കൂള്‍ അദ്ധ്യാപകനായ ബിജു ജോണിന്റെയും സ്റ്റാറ്റിസ്റ്റിക്ക് വിഭാഗം ഉദ്യോഗസ്ഥയായ ജലജകുമാരിയുടെയും മകളായ ആനി റേച്ചല്‍.
ഒന്നാം ക്ലാസ് മുതല്‍ പഠിത്തത്തില്‍ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടി ബസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് എന്ന ബഹുമതിയും വാങ്ങിയാണ് ആനി പഠിച്ച സ്കൂളില്‍ തന്നെ പ്ലസ്ടുവിന് അഡ്മിഷന്‍ നേടിയത്. പ്ലസ് വണ്ണിനും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്കായിരുന്നു. ആതുര സേവന രംഗത്തെ സ്നേഹിക്കുന്ന ആനി റേച്ചലിന് എം.ബി.ബി.എസ് ആണ് ഇനി ലക്ഷ്യം.സ്കൂള്‍ കലോത്സവ വേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു.സംസ്ഥാന തലത്തില്‍ തന്നെ ദേശഭക്തി ഗാനം, കാവ്യകേളി, മാര്‍ഗംകളി എന്നിവയിലും മത്സരിച്ചിട്ടുണ്ട്