വെഞ്ഞാറമൂട് : കേരളപ്പിറവി ദിനത്തിൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ഏറ്റുവാങ്ങിയ എ.എസ്.ഐ വീട്ടിൽ ഷോക്കേറ്റു മരിച്ചു.തൈക്കാട് പോലീസ് ടൈനിങ് കോളേജിലെ എ.എസ്.ഐയും വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തിൽ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. തെരുവ് നായ്ക്കളിൽ നിന്നും വളർത്ത് കോഴികളെ രക്ഷിക്കുന്നതിനായി വീട്ടിലെ കോഴി കൂട്ടിൽ ഒരുക്കിയ വൈദ്യുതി കണക്ഷനിൽ നിന്നാണ് ഇന്ന് രാവിലെ ഷോക്കേൽക്കുകയും തുടർന്നു മരിക്കുയും ചെയ്തത്.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി