കഴക്കൂട്ടം : കഠിനംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടികൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപെട്ടു ഒരാളെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം ശാന്തിപുരം സ്വദേശിയായ നിരഞ്ചൻ21 നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തെ പറ്റി കഠിനംകുളം പോലീസ് പറയുന്നത് ഇങ്ങനെ സ്കൂളിന്റെ ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കുന്ന വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡനാണ് കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കഠിനംകുളം പോലീസിൽ പരാതി നൽകിയത്. ഈ കഴിഞ്ഞ മുപ്പതാം തീയതിയാണ് സംഭവം . തുടർന്ന് സ്കൂളിൽ എത്തിയ പോലീസ് സി സി റ്റി വി ദൃശ്യം പരിശോധിച്ചു.ഉച്ചയോടെ സ്കൂളിന്റെ പ്രധാന കവാടം വഴി പുറത്ത് പോയതായി പോലീസ് കണ്ടെത്തി .എന്നാൽ മറ്റു വിവരങ്ങൾ ഒന്നും പോലീസിന് ലഭിച്ചില്ല. പിറ്റേ ദിവസം സ്റ്റേഷൻകടവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ പോലീസ് കണ്ടെത്തി.തുടർന്നാണ് പീഡനവിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. വീട്ടിൽ പോകുന്നതിന് വേണ്ടി സ്കൂളിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റി വർക്കലയിൽ കൊണ്ട് പോയി .തുടർന്ന് പെൺകുട്ടി എതിർത്തപ്പോൾ തിരികെ കൊണ്ടാക്കാം എന്ന് പറഞ്ഞ് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി മറ്റു രണ്ട് പേരും കൂടി ചേർന്ന് പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് പിറ്റേ ദിവസം വെളുപ്പിന് അഞ്ച് മണിയോടു കൂടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. തുടർന്ന് നടന്ന് പെൺകുട്ടി സ്റ്റേഷൻകടവിൽ എത്തിയപ്പോഴാണ് പോലീസ് പിടിയിലാവുന്നത്.കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.