പോത്തൻകോട്: യു.പി.എസ്. ജങ്ഷനിലെ സി.ഐ.ടി.യു. ആട്ടോറിക്ഷാ തൊഴിലാളികൾ സാന്ത്വനം 2020 പദ്ധതി നടപ്പിലാക്കിതുടങ്ങി. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജി. കവിരാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. മേഖലാ പ്രസിഡന്റെ് ടി.ആർ. അനിൽകുമാർ അധ്യക്ഷനായി. ചികിത്സാ സഹായ വിതരണം ജില്ലാപഞ്ചായത്തംഗം എസ്. രാധാദേവി നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റെ് മനുമോഹൻ, പഞ്ചായത്തംഗം എസ്.വി. സജിത്ത്, എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ, മലയക്കോണം സുനിൽ എന്നിവർ സംസാരിച്ചു.ആർ.സി.സിയിലേക്ക് പോകുന്ന രോഗികളെ സൗജന്യമായി ആശുപത്രിയിൽ കൊണ്ടാക്കുന്നു. ആർ.സി.സി.യിൽ നിന്ന് ചികിത്സകഴിഞ്ഞ് മടങ്ങി യു.പി.എസ്. ജങ്ഷൻ ആട്ടോ സ്റ്റാന്റെിൽ എത്തുന്നവരെ ആറു കിലേമീറ്റർ പരിധിയിൽ സൗജന്യമായി എത്തിക്കുന്നതുമാണ് പദ്ധതി. സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ തൊഴിലാളികളുടെ വരുമാനത്തിന്റെ ഒരു വിഹിതം നിക്ഷേപിച്ച് ചികിത്സാ സഹായ വിതരണത്തിന് ഉപയോഗിക്കും.