തിരുവനന്തരപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും. ഉത്തരവ് എന്ന് മുതല്‍ നടപ്പിലാക്കണമെന്ന് ഇന്ന് തീരുമാനമെടുക്കും.
ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രനിയമ പ്രകാരം പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് വേണമെന്ന ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ചൊവ്വാഴ്ചയ്ക്കകം തീരുമാനം അറിയിച്ചില്ലെങ്കില്‍ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2019 ആഗസ്റ്റ് 9 നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. അതുപ്രകാരം നാലു വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റിന് ഇളവില്ല. സിക്ക്കാര്‍ക്കു മാത്രമാണ് ഇളവുള്ളത്. എന്നാല്‍ 1988 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു