പോത്തൻകോട് കൊറോണ വൈറസിനെതിരെ ചെറുത്ത് നിൽപ്പിനായി വിപണിയിൽ മാസ്ക്കും സാനിറ്റൈസറും ലഭ്യമല്ലാത്തതിനാൽ സ്വന്തമായി സാനിറ്റൈസർ നിർമ്മിച്ച് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിനു വേണ്ടി ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിളിച്ചു ചേർത്ത യോഗത്തിൽ വച്ചു പുതുതായി നിർമ്മിച്ച സാനിറ്റൈസർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, പഞ്ചായത്തംഗങ്ങളായ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്. ജയ, കെ. എസ്. അജിത് കുമാർ, വി. അജികുമാർ, എം. എസ്. ഉദയകുമാരി, എ. അമൃത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, സെക്രട്ടറി ജി. എൻ. ഹരികുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി. പി. മണി, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, ആശ വർക്കർമാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.