വെഞ്ഞാറമൂട്: വെള്ളുമണ്ണടിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്ബതോളം റബര്‍ ഷീറ്റുകളും തടികളും കത്തിനശിച്ചു. മേലേ കുറ്റിമൂട് അല്‍ഹുദയില്‍ അല്‍ഫിദയുടെ വീട്ടില്‍ ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. രണ്ടാമത്തെ നിലയില്‍ നിന്നും പുക പടര്‍ന്നതോടെയാണ് തീപിടിത്തത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, ഗൈഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ മോഹന്‍, സന്തോഷ്, നിശാന്ത് എന്നിവര്‍ക്കൊപ്പം സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
