വെഞ്ഞാറമൂട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സിന് വാട്ടര്‍മിസ്റ്റ് ബുള്ളറ്റ് അനുവദിച്ചു. ഡി.കെ. മുരളി എം.എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബുള്ളറ്റ് അനുവദിച്ചത്. വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വാട്ടര്‍ മിസ്റ്റ് ബുള്ളറ്ര് തീനിയന്ത്രിക്കാന് പറന്നെത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു വാട്ടര്മിസ്റ്റാണ് ഇതിലുള്ളത്. 10 ലിറ്റര്‍ വെള്ളവും ഒരു ലിറ്റര്‍ രാസവസ്തുവും ഇതില്‍ നിന്നും പമ്ബ് ചെയ്യാനാകും. ബുള്ളറ്റിന്റെ ഫ്ലാഗ് ഓഫും വെഞ്ഞാറമൂട് ഫയര്‍ഫോഴ്സിന് പുതുതായി ലഭിച്ച ഹൈഡ്രോളിക് കട്ടര്‍, ജാക്കി സെറ്റ്, ഡിമോളിഷിംഗ് ഹാമര്‍, ഇന്ഫ്രാറ്റബിള് ടവര്‍ ലൈറ്റ്, ചെയിന്‍ സോ എന്നിവയുടെ ഉദ്ഘാടനവും എം.എല്‍ എ നിര്‍വഹിച്ചു. അസി. സ്റ്റേഷന് ഓഫീസര്‍ എ. നസീര്‍, ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍മാരായ രാജേന്ദ്രന് നായര്‍, നിസാറുദ്ദീന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ആര്. അജിത്കുമാര്‍, സുമേഷ് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.