കിളിമാനൂർ : കിളിമാനൂർ തട്ടത്തുമലയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൽ വീട്ടിൽ ശശി സീത ദമ്പതികളുടെ മകൻ സഞ്ജു(30) ആണ് മരിച്ചത് . അവിവാഹിതനും പെയിന്റിംഗ് തൊഴിലാളിയുമാണ് .പറണ്ടക്കുഴി ഷിബുവിലാസത്തിൽ ഷിബു(37) വിനാണ് പരിക്കേറ്റത്. ഷിബു തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചികിഝയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റടിയിൽ എടുത്തതായി സൂചനയുണ്ട്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ പറണ്ടക്കുഴി ശാസ്താം പൊയ്ക ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. കഴുത്തിലാണ് ഇരുവർക്കും കുത്തേറ്റത് സംഭവം നടന്ന ഉടനെ സഞ്ജുവിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.