പോത്തൻകോട് : അയിരൂപ്പാറ ജംഗ്ഷൻ പരിധി ഇനി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ.
അയിരുപ്പാറ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപര വ്യവസായികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്. സ്കൂൾ പരിസരത്തും, ജംഗ്ഷനിലുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘടനം പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുജിത്ത് നിർവഹിച്ചു. സി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, വെമ്പായം ഗ്രമാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർമാൻ ബി.എസ് പ്രസാദ്, കൗൺസിലർ പ്രദീപ് കുമാർ, പഞ്ചായത്തംഗം രാജീവ്, റസിഡന്റ് അസോസിയേഷൻ സെക്രട്ടറി രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.