ശ്രീകാര്യം : ശ്രീകാര്യത്തെ പോലീസ് -വ്യാപാരികൾ പാർക്കിങ് തർക്കവുമായി ബന്ധപ്പെട്ടു വ്യാപാരികളും രാഷ്ടീയ സാമൂഹ്യ നേതാക്കളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേയ്ക്ക് ജനകീയ മാർച്ച് നടത്തി സി.പി.എം ലേക്കൽ കമ്മറ്റി സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. മാർച്ച് ലയോള കോളേജിന് സമീപം വച്ച് പോലിസ് തടയുന്നതിനിടയിൽ പോലിസ് ക്വാമ്പിൽ നിന്നെത്തിയ ഒരു പോലിസുകാരൻ പ്രതിഷേധക്കാരിൽ ഒരാളെ ലാത്തി കൊണ്ട് വയറ്റിൽ കുത്തിയത് ചെറിയ രീതിയിൽ സംഘർഷത്തിൽ കലാശിച്ചു വെങ്കിലും നേതാക്കളും കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ അനിൽ കുമാർ സി.ഐ. അഭിലാഷ് ഡേവിഡ് എന്നിവർ ഇടപ്പെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കിയതിനാൽ സംഘർഷം ഒഴിവായി ബി ജെ പി ജില്ലാസെക്രട്ടറി ചെമ്പഴന്തി ഉദയൻ വ്യാപാരി വ്യവസായി സമിതി ശ്രീകാര്യം യൂണിറ്റ് സെക്രട്ടറിഅജിത്ത് ലാൽ, ഡി വൈ എഫ് ഐ കഴക്കൂട്ടം ഏര്യാ വൈസ് പ്രസിഡന്റ് ജോഷി ജോൺ , എസ് എൻ ഡി പി ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്, പി കെ എസ് കഴക്കൂട്ടം ഏര്യാ സെക്രട്ടറി ആർ വിനോദ് കുമാർ ,ഷാജി മിമ്മീസ്,എന്നിവർ സംസാരിച്ചു.സംഭവത്തെ തുടർന്ന് എസ് ഐ.സജു കുമാറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ അനിൽ കുമാർ അറിയിച്ചു