പോത്തൻകോട് : ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും രണ്ടു ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു.പോത്തൻകോട് ദിൽദാർ ഹോട്ടൽ , വാവ അമ്പലം അറേബ്യൻ ഹോട്ടൽ എന്നിവയാണ് പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയ്ത .ഇവിടങ്ങളിൽ നിന്നും പഴകിയ ഇറച്ചിമാംസം ഉൾപ്പെടെയുള്ളവ ആര്യോഗ്യസംഘം കണ്ടെടുത്തു. ഹോട്ടലുകൾ വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ തോന്നയ്ക്കല്‍, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂര്‍ക്കോണം, വേളി പിഎച്ച്സിയിലെ ഉദ്യോഗസ്ഥരടക്കം 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.