ശ്രീകാര്യം : കഴിഞ്ഞ ആഴ്ചകളായി ശ്രീകാര്യം പഴയ ജോഷി തിയറ്റർ മൈതാനത്ത് നടകുന്ന ചക്ക – തേൻ ഫെസ്റ്റിന് തിരക്കേറുന്നു.ദിവസേന നൂറുകണക്കിന് ആളുകളാണ്. ചക്കയുടെ രൂചി അറിയാൻ ഇവിടെ എത്തുന്നത്.തത്സമയം ഉണ്ടാക്കി വില്ക്കുന്ന ചക്കപ്പായസവും ചക്കയുണ്ണിയപ്പവുമാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്.ഓള്‍ കേരള ജാക് ഫ്രൂട്ട് പ്രൊമോഷന്‍ അസോസിയേഷനാണ് വിവിധ സംഘടനകളുമായി സഹകരിച്ച് മേള നടത്തുന്നത്.ദിവസം രണ്ടു തവണയായി നൂറു ലിറ്റര്‍ ചക്കപ്പായസം ഉണ്ടാക്കി വില്ക്കുന്നു. രണ്ടായിരത്തോളം ഉണ്ണിയപ്പവും ദിവസേന വിറ്റുപോകുന്നു. ചക്ക ഐസ് ക്രീമും ചക്ക ഹല്‍വയുമാണ് പിന്നെ പ്രിയം കൂടിയ വിഭവങ്ങള്‍.രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെയുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. ചക്കക്കാലം കഴിഞ്ഞെങ്കിലും ചക്കകളും കൊണ്ടുവന്നിട്ടുണ്ട്. ചക്കക്കുരുപ്പുട്ടുപൊടിയും ചക്ക ചേര്‍ന്ന അച്ചാറും പപ്പടവും ശീതളപാനീയവും മറ്റും വില്പനയ്ക്കുണ്ട്. ഉണങ്ങിയ പഴങ്ങള്‍, ഗൃഹോപകരണങ്ങള്‍, മുന്തിരിത്തൈകള്‍, പൂച്ചെടികള്‍, വിത്തുകള്‍ തുടങ്ങി ഒട്ടേറെ ചക്കയിതര വിഭവങ്ങളും വില്പനയ്‌ക്കെത്തിച്ചിരിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ളി പ്ലാവിന്‍തൈകളും ബ്രഹ്മശ്രീ മാവിന്‍തൈകളും കുള്ളന്‍ തെങ്ങിന്‍തൈകളും മേളയിലുണ്ട്.ഇതോടപ്പം കാർഷിക , വ്യവസായിക മേളയും ഒരുക്കിയിട്ടുണ്ട്.മേള തിങ്കളാഴ്ച സമാപിക്കും