സ്വന്തം ലേഖകൻ
വെഞ്ഞാറമൂട്: റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് ബൈക്ക് യാത്രികരായ മൂന്ന് മൂന്നുപേര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തേക്കട ചിറത്തലയ്ക്കല്‍ ഗാന്ധി നഗര്‍ ഇശല്‍ വീട്ടില്‍ ബിലാല്‍ (18), തേക്കട ഒഴുകുപാറ ഈന്തിക്കാട് പഴവിള വീട്ടില്‍ ഷിയാസ്(18), വേളാവൂര്‍ കിണറ്റുമുക്ക് സുഹൈല്‍ മന്‍സിലില്‍ സുഹൈല്‍ (18), വെമ്ബായം മണ്ണാന്‍ വിളാകം റിജാസ് മന്‍സിലില്‍ റിജാസ് (18), നെടുവേലി പ്ലന്തോട്ടത്തില്‍ വീട്ടില്‍ ഷഹിന്‍ (24), കന്യാകുളങ്ങര മുക്കോലയ്ക്കല്‍ വലകത്തുംമൂട് വീട്ടില്‍ അന്‍സാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ന് പോത്തന്‍കോട് -കന്യാകുളങ്ങര റോഡില്‍ നന്നാട്ട് കാവിലാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കല്‍ നടന്നത്. ഈ സമയത്ത് ബൈക്കില്‍ വരികയായിരുന്ന പാലോട്ടുകോണം രാജി ഭവനില്‍ രജിത്, സുഹൃത്തുക്കളായ അഭിജിത്, ശ്യാം കുമാര്‍ എന്നിവര്‍ റോഡിലെ പടക്കം പൊട്ടിക്കല്‍ ചോദ്യം ചെയ്യുകയും വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിനു ശേഷം മൂവരും യാത്ര തുടര്‍ന്നുവെങ്കിലും അറസ്റ്റിലായവര്‍ ഒരു കാറിലും ബൈക്കുകളിലുമായി പിന്തുടര്ന്നെത്തി പ്ലാക്കീഴിനു സമീപം തടഞ്ഞു നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റവര്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ചൊവ്വാഴ്ച രാവിലെ ആറു പേരെയും വെമ്ബായത്ത് നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.വെഞ്ഞാറമൂട് സബ് ഇന്‍സ്പക്ടര്‍ ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു